പിണറായി: വേങ്ങാട് ,പെരളശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന കീഴത്തൂർ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. 12.20 കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്. നിലവിൽ ടൂറിസം വകുപ്പിന്റെ തൂക്കുപാലം മാത്രമാണ് പ്രദേശവാസികൾക്ക് മെയിൽ റോഡിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗം. ഓൺലൈൻ ചടങ്ങിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.സി മോഹനൻ , കെ.കെ രാജീവൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി ബാലഗോപാലൻ, സി.പി അനിത എന്നിവർ പങ്കെടുത്തു.