കണ്ണൂർ: കണ്ണൂരിൽ കെ.ടി.ഡി.സിയുടെ മൂന്ന് സ്റ്റാർ സൗകര്യങ്ങളോടുകൂടിയ ബഡ്ജറ്റ് ഹോട്ടൽ ലൂം ലാൻഡ് 28ന് തുറക്കും. രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,​ കെ. സുധാകരൻ എം.പി,​ കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ എന്നിവർ പങ്കെടുക്കും.

താവക്കരയിലെ കെ.ടി.ഡി.സി ടാമറിന്റ് ഹോട്ടൽ 3.3 കോടി രൂപ ചെലവിൽ വിപുലമായ നവീകരണത്തിന് ശേഷം കൂടുതൽ സൗകര്യങ്ങളോടെ തുറക്കുകയാണ്. 22 എസി മുറികൾ,​ മൾട്ടി ക്വിസിൻ റസ്റ്റാറന്റ്,​ പാർക്കിംഗ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രീമിയം,​ എക്സിക്യൂട്ടീവ്,​ സ്യൂട്ട് മുറികൾ 1750 മുതൽ 2500 രൂപ വരെ വാടകയിൽ ലഭിക്കും. ഓൺലൈൻ ബുക്കിംഗ് സൗകര്യം www.ktdc.com വെബ്സൈറ്റിൽ ലഭിക്കും. ഫോൺ 0497 2700717,​ 9400008681.