kovid

കണ്ണൂർ: ജില്ലയിൽ 128 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 109 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 10 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഒൻപത് ആരോഗ്യ പ്രവർത്തകർക്കും പുതുതായി രോഗബാധയുണ്ടായി. ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 3072 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 48 പേരടക്കം 2022 പേർ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 18 പേർ ഉൾപ്പെടെ 26 പേർ മരണപ്പെട്ടു. ബാക്കി 1024 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

ചപ്പാരപ്പടവ് 2, ചെമ്പിലോട് 1, ചെറുതാഴം 1, ചിറക്കൽ 19, ധർമടം 1, എരമം കുറ്റൂർ 2, എരഞ്ഞോളി 2,
ഏഴോം 5, കണ്ണൂർ 3, കൂത്തുപറമ്പ് 1, കോട്ടയം മലബാർ 6, കുന്നോത്തുപറമ്പ് 3, കുറുമാത്തൂർ 7, മാങ്ങാട്ടിടം 5, മട്ടന്നൂർ 2, മാട്ടൂൽ 3, മുണ്ടേരി 4, മുഴപ്പിലങ്ങാട് 2, നാറാത്ത് 1, പാനൂർ 1, പാപ്പിനിശ്ശേരി 3, പരിയാരം 2, പാട്യം 4, രാമന്തളി 1, ശ്രീകണ്ഠാപുരം 1, തളിപ്പറമ്പ് 13, തലശ്ശേരി 14,
തൃപ്പങ്ങോട്ടൂർ 1, ആരോഗ്യപ്രവർത്തകർ 9 എന്നിങ്ങനെയാണ് ഇന്നലെ സമ്പ‌ർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 10392 പേരാണ്. ഇതുവരെ 61208 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 60866 എണ്ണത്തിന്റെ ഫലം വന്നു. 342 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.