കാഞ്ഞങ്ങാട്: വിദ്യാഭ്യാസ മത സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവും വിദ്യാഭ്യാസ സമിതി സംസ്ഥാന ട്രഷററുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണിക പ്രസിദ്ധീകരിക്കാൻ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സ്മരണിക സമിതി ഭാരവാഹികളായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ(ചെയർമാൻ), മുസ്തഫ മുണ്ടുപാറ, സുബൈർ നെല്ലിക്കപറമ്പ്, ഡോ.മുഹമ്മദ് ഇബ്രാഹിം പാവൂർ, കെ.പി മുഹമ്മദലി ഹാജി, അഡ്വ.എ.കെ മുസ്തഫ(വൈസ് ചെയർമാൻ), സി മുഹമ്മദ് കുഞ്ഞി(ജനറൽ കൺവീനർ), നിസാർ ഒളവണ്ണ, മൊയ്തീൻ കോയ അത്തോളി, മൂസ ബി ചെർക്കള, അബ്ദുൽ റസാഖ് തായിലക്കണ്ടി, ജലീൽ കടവത്ത്(കൺവീനർ), പുത്തൂർ മുഹമ്മദ് കുഞ്ഞി ഹാജി(ട്രഷറർ), നടുക്കണ്ടി അബൂബക്കർ(എഡിറ്റർ)എന്നിവരെ തിരഞ്ഞെടുത്തു.