കണ്ണൂർ: അഴിമതിയിലും ധൂർത്തിലും കെടുകാര്യസ്ഥതയിലും മുങ്ങി കുളിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അവകാശമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന സേവ് കേരള കാമ്പയിന്റെ ഭാഗമായി കോർപ്പറേഷൻ ജനപ്രതിനിധികൾ കണ്ണൂർ സ്റ്റേഡിയം കോർണറില നെഹ്രു സ്തൂപത്തിന് സമീപം നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാച്ചേനി.
അഡ്വ. ടി ഒ മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ചെയർമാൻ പ്രൊഫ. എ ഡി മുസ്തഫ, മേയർ സി. സീനത്ത്, കൗൺസിലർമാരായ അഡ്വ. പി ഇന്ദിര, അഡ്വ. ലിഷ ദീപക്ക്, അമൃതാ രാമകൃഷ്ണൻ, രഞ്ചിത്ത് താളിക്കാവ്, ഷെഫീക്ക്, ഡി.സി.സി സെക്രട്ടറി സുരേഷ് ബാബു എളയാവൂർ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.പി. താഹിർ , കണ്ണൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം പി രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.