കാസർകോട്: കൊവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയിൽ ഏറ്റവും അധികം പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 231 പേർക്ക്. 219 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ആറ് പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ആറ് പേർ വിദേശത്ത് നിന്നെത്തിയവരുമാണ്. 85 പേർ ഇന്നലെ രോഗമുക്തരായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ് പറഞ്ഞു.
ഇന്നലെ ആദ്യമായിട്ടാണ് ജില്ലയിൽ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 നു മുകളിൽ കടക്കുന്നത്. ഇതിന് മുമ്പ് ഓഗസ്റ്റ് 19 ന് 174 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. ജൂലായ് 22 മുതൽ ഇതുവരെയായി 17 തവണയാണ് നൂറിനു മുകളിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
4525 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 527 പേർ വിദേശത്ത് നിന്നെത്തിയവരും 380 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3618 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 3208 പേർക്ക് കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആണ്.
ജില്ലയിൽ 5532 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 4497 പേരും സ്ഥാപനങ്ങളിൽ 1035 പേരും. ഇന്നലെ മാത്രം 488 പേരെ നിരീക്ഷണത്തിലാക്കി.
കൂടുതൽ രോഗികൾ
അജാനൂർ പഞ്ചായത്തിൽ
അജാനൂർ 34, ബളാൽ 4, മഞ്ചേശ്വരം 5, ബദിയഡുക്ക 4, കാസർകോട് 21, എൻമകജെ 2, പള്ളിക്കര 22, ചെങ്കള 7, മധൂർ 10, ബേഡഡുക്ക 1, ചെമ്മനാട് 10, മൊഗ്രാൽപുത്തൂർ 3, മംഗൽപാടി 2, പൈവളിഗെ 3, കുമ്പള 5, കാഞ്ഞങ്ങാട് 12, കള്ളാർ 2, നീലേശ്വരം 8, കയ്യൂർ ചീമേനി 3, പടന്ന 1, കിനാനൂർ കരിന്തളം 2, മടിക്കൈ 2, കാറഡുക്ക 13, പിലിക്കോട് 2, കോടോംബേളൂർ 11, വലിയപറമ്പ 25, വെസ്റ്റ് എളേരി 1, ചെറുവത്തൂർ 2, പുത്തിഗെ 1, ഉദുമ 13.
രോഗബാധിതർ 4525
രോഗമുക്തർ 3208
നിരീക്ഷണത്തിൽ 5532