കണ്ണൂർ: ജില്ലാ ആശുപത്രിയിൽ വനിതാ പേ വാർഡ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 4.5 കോടി രൂപ ചെലവിലാണ് വനിതകൾക്കായി പേ വാർഡ് കോംപ്ലക്സ് നിർമ്മിക്കുന്നത്. നാല് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 36 മുറികളാണ് ഉണ്ടാവുക. താഴത്തെ നിലയിൽ പാർക്കിംഗ് സൗകര്യവും ഒരുക്കും. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.

അടുത്ത മേയ് മാസത്തോടു കൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.പി ജയബാലൻ മാസ്റ്റർ, ടി.ടി റംല, അംഗം അജിത് മാട്ടൂൽ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ രാജീവൻ, ആർ.എം.ഒ ഡോ. സി.വി.ടി ഇസ്മയിൽ, നഴ്സിംഗ് ഓഫീസർ എം. അജിത, നഴ്സിംഗ് സൂപ്രണ്ട് പി.ആർ ശൈലജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

4.5 കോടി

ചെലവ്

ജില്ലയിലെ ആരോഗ്യമേഖലയിൽ നടക്കുന്നത് വൻ മുന്നേറ്റം. ആരോഗ്യ രംഗത്ത് ഒരു ജില്ലാ പഞ്ചായത്തിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിന്റെ നേർസാക്ഷ്യമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി