മാഹി: നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ കീഴിലുള്ള മാഹി സ്പിന്നിംഗ് മില്ലിലെ ബോണസ് പ്രശ്നം ഒത്തുതീർന്നു. ആറ് മാസമായി അടച്ചിട്ടിരിക്കുന്ന മില്ലിലെ തൊഴിലാളികൾക്ക് 2019 -2020 സാമ്പത്തിക വർഷത്തെ ബോണസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യൂണിയൻ ഭാരവാഹികൾ മാനേജ്‌മെന്റ് വിഭാഗത്തെ ഉപരോധിച്ചിരുന്നു. തുടർന്ന് മാഹി അഡ്മിനിസ്‌ട്രേറ്റർ, പൊലീസ് സൂപ്രണ്ട്, യൂണിയൻ ഭാരവാഹികളായ വത്സരാജ് ,സത്യജിത് കുമാർ , രാജീവൻ , മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ നാനൂറോളം തൊഴിലാളികൾക്ക് ബോണസ് നൽകാൻ തീരുമാനമായി. മിൽ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ സംയുക്ത ട്രേഡ് യോഗം തീരുമാനിച്ചതായി കൺവീനർ വി. വത്സരാജ് അറിയിച്ചു.
ദന്തൽ കോളേജിലെ ബോണസ്സ് പ്രശ്നവും പരിഹരിച്ചു. കഴിഞ്ഞ വർഷം നൽകിയത് പോലെ ഈ വർഷവും ബോണസ് അനുവദിക്കാമെന്ന് ധാരണയായി.