തളിപ്പറമ്പ: തളിപ്പറമ്പിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഉടൻ തന്നെ തുറക്കുന്നതിന് ഉത്തരവാദപ്പെട്ടവർ മുൻകൈ എടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തിരുവോണനാളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരി തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ധീൻ, ട്രഷറർ ടി. ജയരാജ്‌ എന്നിവർ തളിപ്പറമ്പിൽ ഉപവാസം അനുഷ്ഠിക്കും.