കണ്ണൂർ: നവീകരിച്ച കെ.ടി.ഡി.സി ത്രീ സ്റ്റാർ ഹോട്ടൽ ലൂം ലാൻഡിന്റെ ഉദ്ഘാടനം ഓൺലൈനായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മേയർ സി. സീനത്ത്, കെ. സുധാകരൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയരക്ടർ ബാലകിരൺ, കെ.ടി.ഡി.സി എം.ഡി കൃഷ്ണ തേജ, കൗൺസിലർ അഡ്വ. ലിഷ ദീപക്, ഡയറക്ടർമാരായ സി.എച്ച് കുഞ്ഞമ്പു, പി.പി ദിവാകരൻ, യു. ബാബു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.