test

കാസർകോട്: ജില്ലയിൽ നിന്നും കർണാടകയിലേക്ക് തലപ്പാടി വഴി ചികിത്സയ്ക്കും മറ്റും കടന്നു പോവുകയും അന്നേ ദിവസം മടങ്ങുന്നവരുമായ രോഗികൾ, ബിസിനസുകാർ, അടിയന്തര സാഹചര്യങ്ങളിൽ പോയി വരുന്ന മറ്റുള്ളവർ എന്നിവർക്ക് ആന്റിജൻ ടെസ്റ്റ് ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഈ വിഷയം ചർച്ച ചെയ്യുന്നതിന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരം ചേർന്ന ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ പങ്കെടുത്ത അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. എന്നാൽ ദിവസേന കർണാടകയിൽ പോയി വരുന്നവർ 21 ദിവസത്തിൽ ഒരു തവണ വീതം കൊവിഡ് 19 ജാഗ്രത വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആന്റിജെൻ ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്യേണ്ടതാണെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കാസർകോട് ജില്ലയിലേക്ക് വരുന്നവരും ഈ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു