കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കിയ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കൂടാളി പഞ്ചായത്തിലെ നായാട്ടുപാറയിൽ മന്ത്രി രാമചന്ദ്രൻ കടന്നപള്ളി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അദ്ധ്യക്ഷനായി.
കൂടാളി പഞ്ചായത്തിൽ ഏഴ് ഗ്രൂപ്പുകൾക്കായി 1400 തൈകളാണ് വിതരണം ചെയ്തിരുന്നത്. അതിൽ പട്ടാന്നുർ പൂങ്കാവനം പുരുഷ സ്വയം സഹായ സംഘം കൃഷി ചെയ്ത സ്ഥലത്തായിരുന്നു വിളവെടുപ്പ് ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു, അംഗങ്ങളായ അൻസാരി തില്ലങ്കേരി, അജിത്ത് മാട്ടൂൽ, കെ മഹിജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മോഹനൻ, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഫൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, കൃഷി ജില്ലാ ഡയറക്ടർ വി. ലത, അസി. സയറക്ടർ എം.കെ ബിന്ദു, കൃഷി ഓഫീസർ ഡോ. ജസ്ന മരിയ എന്നിവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് നടപ്പിലാക്കിയ ഓണത്തിന് ഒരു കൊട്ടപ്പൂവ് ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു