തൃക്കരിപ്പൂർ: പങ്കു കച്ചവടക്കാർ തമ്മിൽ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. വെള്ളാപ്പ് സ്വദേശി ബൈജു (38) വിനാണ് കഴുത്തിനു കുത്തേറ്റത്. മീലായാട്ട് വെച്ചാണ് സംഭവം. ഇയാളുടെ കൂട്ടുകച്ചവടക്കാരനായ യുവാവാണ് കുത്തിയതെന്നാണ് കരുതുന്നത്. ഇരുവരും തുണിത്തരങ്ങളടക്കമുള്ള വ്യാപാരം നടത്തി വരികയായിരുന്നു. നിസ്സാര പ്രശ്നത്തിന്മേൽ ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റതെന്ന് കരുതുന്നു. തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ കഴുത്തിനു താഴെ സാരമായ മുറിവായതിനാൽ അടിയന്തര ചികിത്സക്കായി കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് തങ്കയം സ്വദേശിയെ പൊലീസ് തിരയുന്നുണ്ട്.