തൃക്കരിപ്പൂർ: തെക്കെ മാണിയാട്ട് ഹോമിയോ ആശുപത്രിക്ക് സമീപത്തെ പി. മോഹനന്റെയും കെ. കാർത്യായനിയുടെയും മകൻ കെ. നിഖിൽ (കണ്ണൻ - 32) നിര്യാതനായി. വിദേശത്തായിരുന്ന നിഖിൽ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. മൂന്ന് ദിവസം മുൻപ് അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: പ്രേഷ്മ. മകൾ: പാർവ്വണ. സഹോദരി: നീതു.