corona

കാസർകോട്. ജില്ലയിൽ 198 പേർക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 188 പേർക്ക് സമ്പർക്കത്തിലൂടെയും അഞ്ച് പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരുമാണ്. ഇന്നലെ 47 പേർ രോഗമുക്തരായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു.

പള്ളിക്കര 9, അജാനൂർ 19, മടിക്കൈ 1, മുളിയാർ 6, കാസർകോട്12, ചെങ്കള 6, മൊഗ്രാൽപുത്തൂർ 2, മധൂർ 18, കുമ്പള 12, ഉദുമ 1, ചെമ്മനാട് 30, മംഗൽപാടി 5, പുത്തിഗെ 2, ബദിയഡുക്ക 3, കാഞ്ഞങ്ങാട് 12, എൻമകജെ 1, കയ്യൂർ ചീമേനി 4, മഞ്ചേശ്വരം 2, കുറ്റിക്കോൽ 1, കിനാനൂർ കരിന്തളം 2, കള്ളാർ 4, ചെറുവത്തൂർ 2, വലിയപറമ്പ 6, തൃക്കരിപ്പൂർ 3, പിലിക്കോട് 1, കോടോം ബേളൂർ 10, പൈവളിഗെ 1, പടന്ന 14, ദേലംപാടി 5, നീലേശ്വരം 2 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്ക്:

4880 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 541 പേർ വിദേശത്ത് നിന്നെത്തിയവരും 392 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 3947 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 3453 പേർക്ക് ഇതുവരെ രോഗം ഭേദമായി.

വീടുകളിൽ 4773 പേരും സ്ഥാപനങ്ങളിൽ 1025 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5598 പേരാണ്. പുതിയതായി 449 പേരെ കൂടി ഇന്നലെ നിരീക്ഷണത്തിലാക്കി.

രോഗബാധിതർ 4880

രോഗമുക്തർ 3453

നിരീക്ഷണത്തിൽ 5598