കണ്ണൂർ: 'അക്രമമല്ല സമാധാനമാണ് നാടിനാവശ്യം' എന്ന മുദ്രവാക്യമുയർത്തി സി.പി.എം ആഭിമുഖ്യത്തിൽ സെപ്റ്റംബർ രണ്ടിന് ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ വൈകിട്ട് നാലിന് പാനൂർ ഏരിയയിലെ 1000 കേന്ദ്രങ്ങളിൽ പ്രതിഷേധദിനം ആചരിക്കും. ആർ.എസ്.എസിന്റെ ആസൂത്രിത അക്രമണ നീക്കങ്ങൾക്കെതിരെയാണ് ഈ സമരപരിപാടിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് കാലത്ത് രാഷ്ട്രീയമായി ചേരിതിരിഞ്ഞുള്ള ആ ക്രമണങ്ങൾ ആരും ആഗ്രഹിക്കില്ല. എന്നാൽ ഈ ഭാഗങ്ങളിൽ ആർ.എസ്.എസ് നേതൃത്വത്തിൽ അക്രമം തുടരുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. 5 പേർ വീതം പങ്കെടുക്കുന്ന പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിക്കുക. പി. ഹരീന്ദ്രൻ, കെ.ഇ.കുഞ്ഞബ്ദുള്ള എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.