ഇരിട്ടി: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഘോഷയാത്രകൾ ഒഴിവാക്കി, ലളിതമായ രീതിയിൽ ബുധനാഴ്ച ചതയദിനത്തിൽ ഇരിട്ടി മേഖലയിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിക്കും. പതാക ഉയർത്തൽ, ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉന്നത വിജയികളെ അനുമോദിക്കൽ, ഗുരുദേവ കൃതികളുടെ ഓൺലൈൻ മത്സരം, ലഘു പ്രഭാഷണം എന്നിവ മാത്രം സംഘടിപ്പിക്കും.

കാഞ്ഞിരകൊല്ലി, ചന്ദനക്കാംപാറ, പയ്യാവൂർ, കൊശവൻ വയൽ, ശ്രീകണ്ഠാപുരം, കുളിഞ്ഞ, പടിയൂർ, ഇരിട്ടി, കല്ലുമുട്ടി, എടക്കാനം, മണിപ്പാറ, ഉളിക്കൽ, മട്ടിണി, കോളിത്തട്ട്, വിളമന, ഉർപ്പുളശേരി, അമ്പലത്തട്ട്, പെരുംകരി, ആനപ്പന്തി, ചരൾ, വാളത്തോട്, വീർപ്പാട്, കൊട്ടിയൂർ, കേളകം, പൊയ്യമല, അടക്കാത്തോട്, വെള്ളൂന്നി, കണിച്ചാർ, മണത്തണ, വേക്കളം, കോടംചാൽ, മേനച്ചോടി, പുന്നപാലം, തില്ലങ്കേരി, കാക്കയങ്ങാട്, മട്ടന്നൂർ, മേറ്റടി എന്നീ സ്ഥലങ്ങളിലും ഭവനങ്ങളിലും സ്വാശ്രയ സംഘങ്ങളുടെ ആഭിമുഖ്യത്തിലും ലളിതമായ രീതിയിൽ ഗുരു ജയന്തി ആചരിക്കും.

ലളിതമായ ആഘോഷത്തിൽ സർക്കാർ നിർദ്ദേശിച്ച എല്ലാ നിയന്ത്രണങ്ങളും പാലിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് കെ.വി. അജിയും സെക്രട്ടറി പി.എൻ. ബാബുവും അഭ്യർത്ഥിച്ചു.