കാസർകോട്: ജില്ലയിൽ 159 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. ഉറവിടമറിയാത്ത രണ്ടുപേരടക്കം 143 പേർക്ക് സമ്പർക്കത്തിലൂടെയും ഏഴു പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പതു പേർ വിദേശത്ത് നിന്നെത്തിയവരുമാണ്. അതേസമയം ഇന്നലെ 117 പേർ രോഗമുക്തരായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ് പറഞ്ഞു.
ബേഡഡുക്ക 5, ചെറുവത്തൂർ 4, അജാനൂർ 22, പള്ളിക്കര 12, മടിക്കൈ 2, കോടോംബേളൂർ 1, പുല്ലൂർ പെരിയ 6, ചെമ്മനാട് 5, പൈവളിഗെ 8, മംഗൽപാടി 3, കയ്യൂർ ചീമേനി 6, പിലിക്കോട് 8, കാസർകോട് 10, കാറഡുക്ക 1, ബദിയഡുക്ക1, കിനാനൂർ കരിന്തളം 3, നീലേശ്വരം16, കാഞ്ഞങ്ങാട് 12, മധൂർ 2, ചെങ്കള 3, കള്ളാർ 2, ഈസ്റ്റ് എളേരി 1, കുമ്പള 6, മഞ്ചേശ്വരം10, തൃക്കരിപ്പൂർ 6, മൊഗ്രാൽപുത്തൂർ 2, വോർക്കാടി 2 എന്നിങ്ങനെയാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്.
5039 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 550 പേർ വദേശത്ത് നിന്നെത്തിയവരും 399 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4090 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 3570 പേർ രോഗമുക്തരായി.
വീടുകളിൽ 5158 പേരും സ്ഥാപനങ്ങളിൽ 1060 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 6218 പേരാണ്
കുട്ടികൾ 17
ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 10 വയസ്സുവരെയുള്ള 17 കുട്ടികളും ഉൾപ്പെടുന്നു. നീലേശ്വരം നഗരസഭയിൽ നാലും ചെങ്കള, പള്ളിക്കര, കാഞ്ഞങ്ങാട്, മഞ്ചേശ്വരം രണ്ട് കുട്ടികൾ വീതം, കാസർകോട്, അജാനൂർ, കുമ്പള, കയ്യൂർ ചീമേനി, ചെമ്മനാട് ഒരു കുട്ടിക്ക് വീതവും രോഗം സ്ഥിരീകരിച്ചു
രോഗബാധിതർ 5039
രോഗമുക്തർ 3570
നിരീക്ഷണത്തിൽ 6218