corona

88 പേർക്ക് സമ്പർക്കത്തിലൂടെ


കണ്ണൂർ: ജില്ലയിൽ 112 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 88 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 15 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഒൻപത് പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 3516 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 109 പേരടക്കം 2476 പേർ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 24 പേർ ഉൾപ്പെടെ 29 പേർ മരണപ്പെട്ടു. ബാക്കി 1011 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 12005 പേരാണ്. ഇതുവരെ 66703 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 66159 എണ്ണത്തിന്റെ ഫലം വന്നു. 544 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

109 പേർക്കു രോഗമുക്തി
30 പേർ എം.ഐ.ടി ഡി.സി.ടി.സിയിൽ നിന്നും 26 പേർ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും 17 പേർ സെഡ് പ്ലസ് സി.എഫ്.എൽ.ടി.സിയിൽ നിന്നും സ്‌പോർട്സ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സിയിൽ നിന്ന് 16 പേരും നെട്ടൂർ സി.എഫ്.എൽ.ടി.സിയിൽ എട്ട് പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് അഞ്ച് പേരും പാലയാട് സി.എഫ്.എൽ.ടിസിയിൽ നിന്ന് മൂന്ന് പേരും ഹോം ഐസൊലേഷനിലായിരുന്ന രണ്ടു പേരും കണ്ണൂർ ആസ്റ്റർ മിംസ്, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഇന്നലെ രോഗ മുക്തരായി.

23 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ
സമ്പർക്കം വഴി രോഗബാധയുണ്ടായ കണ്ണൂർ കോർപ്പറേഷൻ 23,27, കൊളച്ചേരി 17, പയ്യാവൂർ 12, കാങ്കോൽ ആലപ്പടമ്പ 8, ചിറക്കൽ 21, ധർമ്മടം 1, കതിരൂർ 18, മാങ്ങാട്ടിടം 11, തലശ്ശേരി നഗരസഭ 28, മണ്ടേരി 17, ചെങ്ങളായി 4, പെരിങ്ങോം വയക്കര 2, പയ്യന്നൂർ നഗരസഭ 3,28, വളപട്ടണം 12, കീഴല്ലൂർ 8, കരിവെള്ളൂർ പെരളം 4 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരിൽ രോഗബാധ കണ്ടെത്തിയ പായം 1, മട്ടന്നൂർ നഗരസഭ 4, 24, കതിരൂർ 13, മണ്ടേരി 6 എന്നീ വാർഡുകളിൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കും.