കുറ്റ്യാടി: മരുതോങ്കര അടുക്കത്ത് നെരയങ്കോട്ട് ജുമാ മസ്ജിദ് മുത്തവല്ലി എൻ.ഷെരീഫിനെയും സുലൈമാൻ മുസ്ല്യാരെയും പള്ളിയ്ക്കുള്ളിൽ കയറി അകാരണമായി മർദ്ദിച്ച കുറ്റ്യാടി പൊലീസ് ഇൻസ്‌പെക്ടർക്കെതിരെ കർശനനടപടി സി പി.എം മരുതോങ്കര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പെരുന്നാൾ ദിവസം പള്ളിയിൽ പ്രാർത്ഥനയില്ലെന്ന നോട്ടീസ് പതിപ്പിക്കാനും മറ്റുമായി രാവിലെ ആറിന് എത്തിയ ഇവരെ യാതൊരു കാരണവും കൂടാതെ മർദ്ദിക്കുകയായിരുന്നു. പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി പൂർണമായി സഹകരിച്ചാണ് പഞ്ചായത്തിലെ മുഴുവൻ ആരാധനാലയങ്ങളും ഇതുവരെ പ്രവർത്തിച്ചതെന്ന് കമ്മിറ്റി
ചൂണ്ടിക്കാട്ടി.