പേരാമ്പ്ര: ചങ്ങരോത്ത് എം.യു.പി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലീല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.കെ.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി.മിനി സന്ദേശം നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയരാജ് നാമത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.പി.പുഷ്പ, കെ.എൻ.സനില കുമാരി എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് അംഗം കെ.കെ.ആയിഷ, എസ്.പി.കുഞ്ഞമ്മത്, കെ.കെ. യൂസഫ്, എം.സുലൈമാൻ, എസ്.പി.ആയിഷ, കെ.റഷീദ്, എൻ.സി അബ്ദുറഹിമാൻ, കെ. സജ്ന എന്നിവർ സംസാരിച്ചു.