കുറ്റ്യാടി : അടുക്കത്ത് നെരയങ്കോട്ട് ജുമ:മസ്ജിദ് മുത്തവല്ലി എൻ.ഷെരീഫിനെയും മുക്രി സുലൈമാൻ മുസ്ല്യാരെയും പള്ളിയ്ക്കുള്ളിൽ കയറി മർദ്ദിച്ച കുറ്റ്യാടി പൊലീസ് ഇൻസ്‌പെക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ മരുതോങ്കര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.