news
കേരള പ്രവാസി സംഘം രാമനാട്ടുകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുനിയിൽ ഷാഹുൽ ഹമീദിനെ ആദരിക്കുന്നു

രാമനാട്ടുകര: ഗൾഫിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നാട്ടിൽ തിരിച്ചെത്തിയ കുനിയിൽ ഷാഹുൽ ഹമീദിനെ കേരള പ്രവാസി സംഘം രാമനാട്ടുകര മേഖലാ കമ്മിറ്റി ആദരിച്ചു. ഫറോക്ക് ഏരിയ വൈസ് പ്രസിഡന്റ് ജലീൽ ചാലിൽ ഉപഹാരം നൽകി. കെ. ദാസൻ, കെ. സുരേന്ദ്രൻ, എൻ.കെ ഉമ്മർബാബു, രാജേന്ദ്രൻ പുൽപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.