രാമനാട്ടുകര: സ്വർണ്ണക്കള്ളകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ രാമനാട്ടുകര പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പോസ്റ്റ് കാർഡ് കാമ്പെയിൻ ബി.ജെ.പി രാമനാട്ടുകര മുനിസിപ്പാലിറ്റി കമ്മിറ്റി പ്രസിഡന്റ് പി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് പൊന്നാട്ടിൽ നേതൃത്വം നൽകി. എം. അക്ഷയ്, കെ.പി ബൈജു, എസ്. കാർത്തിക്, എം. അനൂപ് എന്നിവർ പങ്കെടുത്തു.