കുറ്റ്യാടി: ബലിപെരുന്നാൾ ദിനത്തിൽ അടുക്കത്ത് ജുമാ മസ്ജിദിന് മുന്നിലെ പൊലീസ് അതിക്രമം നീതീകരിക്കാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് മരുതോങ്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ വിശ്വാസികൾ പള്ളിയിൽ എത്തുന്നത് തടയാനായിരുന്നു ഇവർ ശ്രമിച്ചത്. പൊലീസ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.