കോഴിക്കോട്: സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് പാസഞ്ചർ - മെമു ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ സർക്കാർ ഇടപെടണമെന്ന് മലബാർ ഡവലപ്പ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ.ചാക്കുണ്ണി ആവശ്യപ്പെട്ടു. പണിമുടക്ക് ആരംഭിച്ചതോടെ യാത്രാക്ളേശം അനുഭവിക്കുന്നവർക്ക് ആശ്രയം ട്രെയിൻ സർവീസുകൾ മാത്രമാണ്. ട്രെയിനുകളിൽ സാമൂഹിക അകലം പാലിക്കാനും തെർമൽ സ്കാനർ പരിശോധയ്ക്കും സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.