കോഴിക്കോട് : പഞ്ചായത്തുകൾ മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നൽകണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തിരുവമ്പാടിയിൽ സ്ഥാപിച്ച സൂപ്പർ എം.ആർ.എഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോർജ് എം തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാരാട്ട് റസാക്ക് എം.എൽ.എ മുഖ്യാതിഥിയായി. യന്ത്ര യൂണിറ്റുകളുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റംല ഒ.കെ, എം കുഞ്ഞി, വൈസ് പ്രസിഡന്റ് ആഗസ്തി പല്ലാട്ട് എന്നിവർ നിർവഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജിൻ പി ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഒതയോത്ത് അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്തം അംഗം ഏലിയാമ്മ ജോർജ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ കെ.ആർ. ഗോപാലൻ, സുഹറ മുസ്തഫ, ടോമി കൊന്നക്കൽ, വാർഡ് മെമ്പർ ബോസ് ജേക്കബ്, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രകാശ് എന്നിവർ പ്രസംഗിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ സ്വാഗതവും സെക്രട്ടറി എം. ഗിരീഷ് നന്ദിയും പറഞ്ഞു.