അഞ്ച് പേർക്ക് രോഗമുക്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 44 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനങ്ങിൽ നിന്നു വന്നവരാണ്. 5 പേർ രോഗമുക്തി നേടി.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 670 ആയി. ഇതിൽ 318 പേർ രോഗമുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 351 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 341 പേർ ജില്ലയിലും 10 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ 2, വാളാട് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 31, ആരോഗ്യ പ്രവർത്തകർ 3, ബത്തേരിയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1, കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി വന്നത് 5, നൂൽപ്പുഴയിൽ 1, നാർക്കോട്ടിക് സെൽ ജീവനക്കാരൻ1, മറ്റുള്ളവർ 2.

ഗുണ്ടൽപേട്ട് പോയിവന്ന പൊഴുതന സ്വദേശി (47), ബംഗളുരുവിൽ നിന്നു വന്ന എടവക സ്വദേശി (33) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.

വാളാട് സമ്പർക്കത്തിലുള്ളവർ: വാളാട് സ്വദേശികളായ മൂന്ന് കുട്ടികളടക്കം 11 പുരുഷന്മാരും 15 സ്ത്രീകളും, വെള്ളമുണ്ട സ്വദേശികളായ രണ്ടുപേർ (56, 46), കരിങ്കുറ്റി സ്വദേശികളായ രണ്ടുപേർ(49, 15), എടവക സ്വദേശി (71).

നൂൽപ്പുഴ സ്വദേശിയുടെ സമ്പർക്കത്തിലുള്ള വടുവഞ്ചാൽ സ്വദേശി (35), കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി വന്ന വാരാമ്പറ്റ സ്വദേശികളായ രണ്ട് സ്ത്രീകളും (39, 15), മൂന്നു പുരുഷന്മാരും (19, 43, 27), പനമരം സ്വദേശികളായ രണ്ട് ആംബുലൻസ്‌ ഡ്രൈവർമാർ (50, 29), കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ജീവനക്കാരി മുള്ളൻകൊല്ലി സ്വദേശി (25), ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ സമ്പർക്കത്തിൽ പെട്ട ചെതലയം സ്വദേശി (22), നാർക്കോട്ടിക് സെല്ലിലെ ജീവനക്കാരനായ വരദൂർ സ്വദേശി (33), പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ മാനന്തവാടി സ്വദേശി (41), തൃശ്ശിലേരി സ്വദേശി (67) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായ മറ്റുള്ളവർ.

രോഗമുക്തി നേടിയവർ:

തൊണ്ടർനാട് സ്വദേശിയായ 46കാരൻ, അമ്പലവയൽ (24), ബാബലി (39), വെള്ളമുണ്ട (21), കണിയാമ്പറ്റ (22) കളാണ് ഇന്നലെ രോഗമുക്തി നേടിയത്.

ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 247 പേർ

160 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 2840 പേർ

ആശുപത്രിയിൽ നിരീക്ഷണത്തിൽ 355 പേർ

ഇന്നലെ പരിശോധനയ്ക്കയച്ചത് 1016 സാമ്പിൾ

ഇതുവരെ അയച്ചത് 21245 സാമ്പിളുകൾ

ഫലം ലഭിച്ചത് 20260

19590 നെഗറ്റീവും 670 പോസിറ്റീവും