പേരാമ്പ്ര: മേപ്പയ്യൂർ പഞ്ചായത്തിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ നാല് പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മഞ്ഞക്കുളത്ത് റേഷൻ കട നടത്തുന്നയാളാണ്. മേപ്പയ്യൂർ ടൗണിലും കീഴ്പയ്യൂരുമുള്ള റേഷൻ കടക്കാർക്കും കൊവിഡ് പോസിറ്റീവായിരുന്നു. റേഷൻ കടയുടമകളിലേക്ക് ഏതുവിധേനയാണ് രോഗ വ്യാപനം ഉണ്ടായതെന്ന് വ്യക്തമല്ല. നേരത്തെ കൊവിഡ് സ്ഥീരികരിച്ച ഓട്ടോ ഡ്രൈവറുടെയും മൊബൈൽ കടക്കാരന്റേയും അടുത്ത ബന്ധുക്കളാണ് പോസിറ്റീവായ മറ്റ് മൂന്ന് പേർ. പേരാമ്പ്രയിൽ 25 ഓളം പേർക്കായി നടത്തിയ പരിശോധനയിൽ 23 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായ വ്യക്തികളുമായി 21 മുതൽ സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ വ്യക്തികളും ആർ.ആർ.ടിയെ വിവരം അറിയിച്ച് വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയേണ്ടതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ആന്റിജൻ പരിശോധനയിൽ നെഗറ്റീവായവരും 27 മുതൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം.