new
കനത്ത മഴയിൽ വാല്യക്കോട് മണിയോത്ത് മുഹമ്മദിന്റെ വീടിന്റെ ചുറ്റുമതിൽ തകർന്ന നിലയിൽ

പേരാമ്പ്ര: കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നു. വാല്യക്കോട് മണിയോത്ത് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ചുറ്റുമതിലാണ് തകർന്നു വീണത്. ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വില്ലേജ് ഓഫീസ് അധികൃതർക്ക് നിവേദനം നൽകി.