പേരാമ്പ്ര: പഴയ ഇരുമ്പുകൾക്ക് ക്ഷാമം തുടങ്ങിയത് കൊല്ലപ്പണിക്കാരെ വലയ്ക്കുന്നു. ആക്രി കച്ചവടക്കാരിൽ നിന്നും പഴയ ഇരുമ്പുകൾ ലഭിക്കാത്തതോടെ കത്തി അടക്കമുള്ള ഇരുമ്പായുധ നിർമ്മാണവും പ്രതിസന്ധിയിലായി. ലോക്ഡൗൺ തുടങ്ങിയതോടെ വാഹനങ്ങൾ കൂടുതലായി അറ്റകുറ്റപ്പണിക്ക് വേണ്ടി വർക് ഷോപ്പുകളിൽ എത്താത്തതാണ് പഴയ ഇരമ്പിന് ക്ഷാമം നേരിടാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു. കരിയുടെയും വൈദ്യുത ചാർജിന്റെയും വർദ്ധനവ് മൂലം പ്രതിസന്ധിയിലായ കൊല്ലപ്പണിശാലകൾ പഴയ ഇരുമ്പിന്റെ ക്ഷാമവും നേരിട്ടതോടെ കടുത്ത പ്രതിസന്ധിയിലാണ്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന കൊല്ലപ്പണിക്കാർക്ക് സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ട്. അവശ്യ സേവന മേഖലയിൽ ഉൾപ്പെടുത്തി സാമ്പത്തിക പാക്കേജുകളും മറ്റാനുകൂല്യങ്ങളും നൽകണമെന്നാണ് ഇവരുടെ ആവശ്യം.