കോഴിക്കോട് : പഠനകാലത്ത് വിടപറഞ്ഞ സഹപാഠിയുടെ ഓർമ്മകളുമായി സുഹൃത്തുക്കൾ പന്ത്രണ്ടാം വർഷവും ഒത്തുചേരുന്നു. സാവിയോ ഹയർസെക്കൻഡറി സ്‌കൂളിലെ 2006- 08 ഹ്യൂമാനിറ്റീസ് ബാച്ചിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളാണ് സുഹൃത്ത് ജിതിലിന്റെ സ്മരണാർത്ഥം ഇന്ന് രാവിലെ 11മണി മുതൽ സംഗമിക്കുന്നത്. കൊവിഡ് പ്രതികൂല സാഹചര്യമായതിനാൽ ഇത്തവണ സൂം വീഡിയോ ആപ്പ് വഴിയാണ് സംഗമം നടക്കുകയെന്ന് കോ ഓർഡിനേറ്റർമാരായ കൻസുൽ വെള്ളിമാട്കുന്ന്, ഷജീർ മുണ്ടിക്കൽതാഴം എന്നിവർ അറിയിച്ചു. ഫോൺ: 9995023614, 9744669955