കുന്ദമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കുരിക്കത്തൂർ താനിരിക്കാട്ടിൽ സരോജിനിയുടെ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു. 8 മീറ്ററോളം താഴ്ചയുള്ള കിണറാണ് ആൾമറയടക്കം ഇടിഞ്ഞ് താഴ്ന്നു പോയത്. മോട്ടോറും മണ്ണിനടിയിലായി. ഇന്നലെ രാവിലെ വീട്ടുടമ വെള്ളമെടുക്കാൻ പോയപ്പോഴാണ് കിണർ താഴ്ന്നതായി കണ്ടത്.