കുറ്റ്യാടി : കണ്ടെയ്ൻമെന്റ് സോണായ മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് നെരയൻങ്കോട്ട് പള്ളിയിൽ ബലി പെരുന്നാൾ ദിനത്തിൽ കാലത്ത് പള്ളിയിലെത്തരുതെന്ന് പറയാൻ വന്നവരെ അകാരണമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ജുമമസ്ജിദും പള്ളി പരിപാലകൻ സുലൈമാൻ മുസല്യാരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു .ഡി .എഫ് നേതാക്കളായ പ്രവീൺ കുമാർ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി .ജെയിംസ്, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു, ടി.പി .ആലി, കോരങ്കോട്ട് ജമാൽ , പി.കെ. സുരേന്ദ്രൻ ,കെ പി അബ്ദുൾ റസാഖ്, അഷറഫ് കള്ളാട്, വാഴയിൽ കുഞ്ഞികൃഷ്ണൻ എന്നിവർ കൂടെയുണ്ടായിരുന്നു.