കൊയിലാണ്ടി: കൊയിലാണ്ടിയിൽ മുഴുവൻ ഓട്ടോ ഡ്രൈവർമാർക്കും കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ഡി.എം.ഒ അറിയിച്ചു. നാല് ഡ്രൈവർമാർക്ക് രോഗം സ്ഥിരീകരിച്ചതാണ് നടപടിയ്ക്ക് കാരണം. രജിസ്ട്രേഷൻ പൂർത്തിയായാൽ അടുത്ത ആഴ്ച ടെസ്റ്റ് നടത്തും. ഇതിനിടെ മുപ്പത്തി രണ്ടാം വാർഡിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 24 പോസിറ്റീവ് കേസുകൾ കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തു.