lockel-must
രാമനാട്ടുകര ബൈപാസിൽ മേൽ പാലത്തിന് സമീപം ദേശീയ പാതയിലെ അപകട ഗർത്തങ്ങൾ

രാമനാട്ടുകര:​ രാമനാട്ടുകര ബൈപാസിൽ മേൽപാലത്തിന് സമീപത്തെ അപകട ഗർത്തങ്ങൾ ആശങ്കയാകുന്നു. സെൻട്രൽ റെസ്റ്റോറന്റിന്റെ മുന്നിലാണ് ഒന്നര അടിയോളം താഴ്ചയുള്ള ആറോളം കുഴികൾ രൂപപ്പെട്ടത്. മഴ പെയ്ത് വെള്ളം നിറയുന്നതോടെ കുഴി കാണാതെ ദിവസവും നിരവധി ഇരുചക്ര വാഹന യാത്രക്കാർ പരിക്കേറ്റ് ആശുപത്രിയിലാകുന്നുണ്ട്. പാലം ഉദ്ഘാടനം ചെയ്ത് ഒന്നര വർഷമേ ആയിട്ടുള്ളൂ. ഇതിനിടെ അഞ്ചിലേറെ തവണ ഇതേ രൂപത്തിലുള്ള കുഴികൾ പ്രത്യക്ഷപ്പെട്ടു. മന്ത്രിമാരും എം.എൽ.എമാരും കാറിൽ പരക്കം പായുന്ന റോഡായിട്ടും നാട്ടുകാർ വേണം കുഴികൾ നികത്താനെന്ന് ജനം പറയുന്നു. ഇവർ കുഴികൾ മണ്ണിട്ട് നികത്താറുണ്ടെങ്കിലും മഴപെയ്‌താൽ കുഴികൾ പൂർവ്വ സ്ഥിതിയിലാകുകയാണ്.