വടകര: അഴിയൂരിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന 68 പേരുടെ ആന്റിജൻ ടെസ്‌റ്റിൽ 64 പേരുടെ ഫലം വന്നിട്ടും നാലുപേരുടെ ഫലം ലഭിക്കാത്തത് ആരോഗ്യ വകുപ്പിന്റ അനാസ്ഥയാണെന്ന് അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി യോഗം ആരോപിച്ചു. ചൊവ്വാഴ്ചയാണ് 68 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടന്നത്. ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി. ബാബുരാജ്, ഇ.ടി അയ്യൂബ്, കെ. ഭാസ്കരൻ, പ്രദീപ് ചോമ്പാല, വി.കെ അനിൽകുമാർ, സി. സുഗതൻ, എം. ഇസ്മായിൽ, ഹാരിസ് മുക്കാളി, കെ.പി രവീന്ദ്രൻ, വി.പി പ്രകാശൻ, കെ.പി വിജയൻ, കാസിം നല്ലോളി, കെ.കെ ഷെറിൻ എന്നിവർ സംസാരിച്ചു.
സംശയമുള്ളവരുടെ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കാറില്ലെന്നും മറ്റൊരു നീരീക്ഷണത്തിൽ നാല് ദിവസത്തിന് ശേഷം ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലേ ഫലം സ്ഥിരീകരിക്കൂയെന്നും പി.എച്ച്.സി മെഡിക്കൽ ഓഫീസർ അബ്ദുൾ നസീർ പറഞ്ഞു.