വടകര; അഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന 68 പേരുടെ ആന്റിജൻ ടെസ്‌റ്റിൽ നാലുപേരുടെ ഫലം വൈകുന്നത് ആരോഗ്യവകുപ്പിന്റ അനാസ്ഥയാണെന്ന് അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി . ചൊവ്വാഴ്ചയാണ് 68 പേരുടെ പരിശോധന നടന്നത്. ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി ബാബുരാജ്, ഇ.ടി അയ്യൂബ്, കെ ഭാസ്കരൻ , പ്രദീപ് ചോമ്പാല, വി.കെ അനിൽകുമാർ, സി സുഗതൻ, എം ഇസ്മായിൽ, ഹാരിസ് മുക്കാളി, കെ.പി രവീന്ദ്രൻ, വി.പി പ്രകാശൻ, കെ.പി വിജയൻ ,കാസിം നല്ലോളി, കെ.കെ ഷെറിൻ എന്നിവർ പ്രസംഗിച്ചു. അതെസമയം സംശയമുള്ളവരുടെ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കാറില്ലെന്ന് പി. എച്ച്.സി മെഡിക്കൽ ഓഫീസർ അബ്ദുൾ നസീർ പറഞ്ഞു.