മുക്കം: മുക്കം നഗരസഭയിലെ തുങ്ങുംപുറത്ത് വീട് നിർമ്മാണത്തിനിടെ കൊവിഡ് രോഗിയുടെ മകനുമായുണ്ടായ സമ്പർക്കത്തിൽ നിരീക്ഷണത്തിൽ പോകേണ്ടി വന്ന 11 യു.ഡി.വൈ.എഫ് പ്രവർത്തകർക്ക് സഹപ്രവർത്തകർ സഹായമെത്തിച്ചു. 11 പേരുടെയും വീടുകളിൽ നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുമാണ് വിതരണം ചെയ്തത്. രാഹുൽ ബ്രിഗേഡ് ചെയർമാൻ എൻ. പി .ഫൈസൽ ചേന്നമംഗല്ലൂർ സ്പോൺസർ ചെയ്ത കിറ്റുകൾ ബ്രിഗേഡ് രക്ഷാധികാരി സജീഷ് മുത്തേരി മുക്കം നഗരസഭ മുത്താലം ഡിവിഷൻ കൗൺസിലർ ഹമീദിന് കൈമാറുകയായിരുന്നു. നിഷാബ് മുല്ലോളി, ജുനൈദ് പാണ്ടികശാല, നിഷാദ്, പ്രഭാകരൻ മുക്കം,ബാദുഷ എന്നിവർ പങ്കെടുത്തു.