കോഴിക്കോട് : പന്തീരാങ്കാവ് മേഖലയിൽ വീണ്ടും ബ്ലാക്ക്മാൻ ആക്രമണം. രാത്രികാലങ്ങളിൽ വീടിന്റെ ചില്ലെറിഞ്ഞ് തകർക്കുകയും വാതിലിൽ മുട്ടി ഓടിമറയുന്നതും പതിവായി. ഒരാഴ്ചയ്ക്കിടെ ആറ് വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. പുത്തൂർമഠം സ്വദേശി സന്തോഷ് ആറ് തവണയാണ് വീടിന്റെ ജനൽ ചില്ല് മാറ്റിയത്. അജ്ഞാതനെ പിടികൂടാൻ രാത്രികാലങ്ങളിൽ നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. പന്തീരാങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെയും അക്രമ പരമ്പര ഉണ്ടായിരുന്നുവെങ്കിലും ഒരു യുവാവിനെ അറസ്റ്റ് ചെയ്തതോടെ അവസാനിച്ചിരുന്നു.