കോഴിക്കോട്: വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന രണ്ടു സുഹൃത്തുക്കൾ. ഒരു രാത്രി തീർന്ന് വെളുക്കുന്ന ഇടവേളയ്ക്കിടയിൽ പിണങ്ങിയും ഇണങ്ങിയും അവർ ഓർമ്മകൾ പങ്കുവയ്ക്കുന്നു. സങ്കീർണമായ കഥാ മുഹൂർത്തങ്ങളോ ട്വിസ്റ്റുകളോ ഇല്ലാതെ ചെറിയൊരു കഥ ഒതുക്കത്തോടെ പറയുകയാണ് 'ജസ്റ്റ് അസ് ' ഹ്രസ്വ ചിത്രം. സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ചിത്രത്തിൽ പ്രണയത്തിന്റെയും സൗൃദത്തിന്റെയും ഭാവങ്ങൾ മാറി വരുന്നു. തിരുവനന്തപുരം നഗരത്തിന്റെ രാത്രി വശ്യതയെ കാമറ കണ്ണിലൂടെ പ്രേക്ഷകരിലെത്തിച്ചത് ഛായാഗ്രാഹകനായ രാജാറാമാണ്. എഴുതി വച്ച നാടകീയ സംഭാഷണങ്ങൾ പോലും സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാൻ എഡ്വിൻ എന്ന നടന് കഴിഞ്ഞു. സിജു. ബി. ശരജൻ സംവിധാനം ചെയ്ത ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് പി .എസ്.ജയഹരിയാണ്. എഡ്വിൻ പൗലോസ്, കരിഷ്മ ക്ഷേമ, പി.എസ്.ജയഹരി, അൻവർ എന്നിവരാണ് അഭിനേതാക്കൾ. ബ്ലെസൻ ബെസ്ലേൽ, സിബിൻ ജോർജ് കെ.എൽ എന്നിവർ രചനയും റിജു ബി സരജൻ സ്‌ക്രീൻ പ്ലേയും നിർവഹിച്ചു.ചിത്ര സംയോജനം രഞ്ജിത് രാജ്.