ബാലുശ്ശേരി: ഉണ്ണികുളം എകരൂൽ റോയൽ ആശുപത്രിയിൽ രോഗിയുടെ കൂടെ വന്നയാൾക്ക് കൊവിഡ് പോസിറ്റീവായതിനാൽ ആശുപത്രി അടച്ചു. ജൂലായ് 31ന് രാവിലെ 10 മണിക്കാണ് ഇവർ ആശുപത്രിയിലെത്തിയത്. ജൂലായ് 31നും ആഗസ്റ്റ് ഒന്നിന് വൈകീട്ട് 5 മണി വരെയും ആശുപത്രിയിൽ വന്നവർ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

.