കോഴിക്കോട് : ഒളവണ്ണ നൂഞ്ഞിയിൽ മീത്തലിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് വീടുകൾക്ക് നാശനഷ്ടം. നൂഞ്ഞിയിൽ മീത്തൽ കാർത്ത്യായനി, ഉഷ, മനക്കൽ ഷാജു എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. വീടിന് പിന്നിലെ 50 അടി ഉയരമുള്ള പറമ്പാണ് ഇടിഞ്ഞ് വീണത്. രണ്ട് വീടുകളിലെ ശുചി മുറികൾ പൂർണമായും തകർന്നു. വലിയ കല്ലുകൾ വീടിന് മുകളിൽ വീഴാൻ നിൽക്കുകയാണ്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. ഇവിടെയുളള നാല് വീടുകൾക്കും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.