കോഴിക്കോട്: ജില്ലയിൽ വീണ്ടും കൊവിഡ് മരണം. പെരുവയൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ താമസിക്കുന്ന കളത്തിൽ രാജേഷാണ് (45 ) മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജൂലായ് 14നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ജൂലായ് 20ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. കുടുംബത്തിലെ മൂന്ന് പേർക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.