കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പിങ്ക് പൊലീസ് സംവിധാനം താത്ക്കാലികമായി നിർത്തി. സംഘത്തിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രവർത്തനം നിർത്തിവയ്ക്കാൻ സിറ്റി പൊലീസ് ചീഫ് എ.വി ജോർജ് നിർദ്ദേശിച്ചു.
പിങ്ക് സംഘത്തിലെ 16 അംഗങ്ങളോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. സംശയം ഉയർന്ന ഉദ്യോഗസ്ഥയുടെ സ്രവം പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടി മാത്രമാണെന്നാണ് പൊലീസ് വിശദീകരണം.