താമരശേരി : കേരളത്തിൽ സഹിഷ്ണുതയുടെ രാഷ്ട്രീയത്തിന് വിത്ത് പാകിയ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് വി.എം.ഉമ്മർ പറഞ്ഞു.

ശിഹാബ് തങ്ങളുടെ ഓർമ്മദിനത്തോടനുബന്ധിച്ച് വെഴുപ്പൂർ മേഖലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ അുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.
പി.പി. ഹാഫിസ് റഹ്‌മാൻ, എ.കെ. അബ്ബാസ്, എ.കെ. അസീസ്, ചെറ്റക്കൻ മുഹമ്മദ്, ജാഫർ കുടുക്കിൽ, സൽമാൻ അരീക്കൻ, കരീം താമരശ്ശേരി, പി.പി. അബ്ദുറഹിമാൻ, എ.കെ. സലാം, ജാഫർ പി.പി., ഹബീബ് റഹിമാൻ എ.കെ., പി.പി. നൗഫൽ സംസാരിച്ചു. സുബൈർ വെഴുപ്പൂർ സ്വാഗതവും ഷഫീക്ക് ചുടലമുക്ക് നന്ദിയും പറഞ്ഞു.