കോഴിക്കോട്: മുഹമ്മദ് റാഫിയുടെ നാൽപതാം ചരമ വാർഷികത്തിന്റെ ഭാഗമായി മുഹമ്മദ് റാഫി ഫൗണ്ടേഷൻ നടത്തിയ ഓൺലൈൻ ഗാനാലാപന മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി അൽക്കാ അഷ്റഫ് ഒന്നാം സ്ഥാനത്തിന് അർഹയായി. 10,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് മലപ്പുറം വണ്ടൂർ സ്വദേശി അസിം ഹൈദറും മൂന്നാം സ്ഥാനത്തിന് എറണാകുളം ഫോർട്ട് കൊച്ചിയിലെ ദിയ ആയിഷയും അർഹയായി. രണ്ടും മൂന്നും സ്ഥാനത്തിന് 5000, 3000 രൂപയാണ് സമ്മാനം. കോഴിക്കോട് നടന്ന ചടങ്ങിൽ എൻ.സി. അബ്ദുള്ള കോയ, ടി.പി.എം ഹാഷിർ അലി, കെ. സുബൈർ, പി.ടി. മുസ്തഫ, എം. ഷംസുദ്ദീൻ, കെ. ശാന്തകുമാർ, എ.പി. മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.