കോഴിക്കോട്: ചേവരമ്പലം തായാട്ടു പൊയിൽ കോളനിയിലെ ദളിത് വൃദ്ധ മാളുവിന്റെ കുടുംബത്തിന്റെ കടബാദ്ധ്യത സർക്കാർ എഴുതി തള്ളണമെന്ന് കേരളാ ദളിത് ഫെഡറേഷൻ (ഡി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വീടും സ്ഥലവും ജപ്തി ചെയ്തതോടെ രോഗികളായ കുടുബാംഗങ്ങൾ വീടിന്റെ മുറ്റത്തും വരാന്തയിലും കഴിയുകയാണ്. ജില്ലാ പ്രസിഡന്റ് പി.ടി. ജനാർദ്ദനനും ഭാരവാഹികളും കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ചു.