കോഴിക്കോട്: പിണറായി സർക്കാർ രാജി വെക്കുക, അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് നടത്തുന്ന സേവ് കേരള കാമ്പയിൻ 5ന് ആരംഭിക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി ഫാമിലി പ്രൊട്ടെസ്റ്റ് കുറ്റപത്ര സമർപ്പണം, വെർച്ച്വൽ കാമ്പയിൻ തുടങ്ങിയ പരിപാടികൾക്കാണ് രൂപം നൽകിയത്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ പ്രതിപക്ഷ നേതാവിനെയും അദ്ദേഹത്തിന്റെ പിതാവിനേയും അപമാനിക്കാൻ ശ്രമിക്കുന്നത് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞപോലെയാണ് എന്നും സിദ്ധീഖ് പറഞ്ഞു.