kodiyathur
'ഈങ്ങല്ലീരം' നാട്ടുവിശേഷ പതിപ്പ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള പ്രകാശനം ചെയ്യുന്നു

കൊടിയത്തൂർ: നമുക്കിടയിലെ സാധാരണക്കാരായ അസാധാരണക്കാരന്റെ കഥ പറയുന്ന 'ഈങ്ങല്ലീരം'' നാട്ടുവിശേഷ പതിപ്പ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള പ്രകാശനം ചെയ്തു. കൊടിയത്തൂരിലെ കർഷകരായ പൂളക്കത്തൊടി ആലി ഹസ്സൻ കാക്ക, കൊയപ്പത്തൊടി ബാവ (കോയക്കുട്ടി), എഫ്.എസ്.ടി.ഒ പ്രവർത്തകർ എന്നിവരുടെ കാർഷിക മഹത്വമാണ് ഇത്തവണ തയ്യാറാക്കിയത്. പ്രശാന്ത് കൊടിയത്തൂർ, കെ.സി. റിയാസ്, പി.സി. മുജീബ്, പി.പി. ത്യാഗരാജൻ, രാകേഷ് ചെറുവാടി എന്നിവർ സംസാരിച്ചു.